തിരുവനന്തപുരം: വാതിലിൽ പലരും മുട്ടിയിട്ടുള്ളതായി പല പുതുമുഖ നടികളും പറയുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് "സത്യമായിട്ടും ഞാൻ മുട്ടിയിട്ടില്ല" എന്ന് ഇന്ദ്രൻസ് പ്രതികരിച്ചു . ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനായി എത്തിയപ്പോൾ ആണ് ഇന്ദ്രൻസ് മാധമങ്ങളോട് സംസാരിച്ചത്.
ദീർഘകാലമായി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. എല്ലാ മേഖലകളിലും ഉള്ളതിന് സമാനമായി സിനിമാ മേഖലയിലും പല തരം പ്രവണതകൾ ഉണ്ടാകും. ഞാൻ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധിക്കാറില്ല. സർക്കാർ നിയോഗിച്ച കമ്മീഷൻ വിവരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇനി സർക്കാർ കടുത്ത നടപടി സ്വീകരിക്കും എന്നാണ് കരുതുന്നത്. അങ്ങനെയാണ് പ്രതീക്ഷിക്കുന്നതും. രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ ഭാഗത്ത് ആരോപണമുയർന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും രസികൻ മറുപടിയാണ് ഇന്ദ്രൻസ് നൽകിയത്. "ഇവിടെ മലയാളത്തിലുള്ള പല നടികളെ പോലും എനിക്കറിയില്ല.എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. എരിവും പുളിയുമൊക്കെ വേണ്ടേ? ഇതിൽ സിനിമക്കാർക്ക് ഒന്നും സംഭവിക്കില്ല. എന്നാൽ, പരാതിയിൽ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമായിരിക്കും. അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണം.
ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. അതിനാൽ വിഷയത്തിൽ കൂടുതലൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതുകൊണ്ടാണ് പ്രതികരിച്ചത്. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയി എന്നു പറയും. റിപ്പോർട്ടിൽ വേണ്ടത് സർക്കാർ ചെയ്യുമായിരിക്കും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്ക് ഏതു മേഖലയിലാണെങ്കിലും നടപടി ആവശ്യമാണ്.
സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ എനിക്ക് ഒന്നും പറയാനില്ല. എനിക്കു മലയാളി നടികളെ പോലും അറിയില്ല. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം പേരിൽ എന്തെങ്കിലുമൊക്കെ പറയാമല്ലോ. നേതൃസ്ഥാനത്തുനിൽക്കുന്നവരെ കുറിച്ച് വിരൽചൂണ്ടുമ്പോഴല്ലേ പെട്ടെന്നു അറിയപ്പെടുക. പരാതികളിൽ നടപടിയുണ്ടാകുമെന്നാണു ശുഭപ്രതീക്ഷയാണുള്ളത്- ഇന്ദ്രൻസ് പറഞ്ഞു.
ശക്തമായ നിയമ വ്യവസ്ഥയുള്ള നാടായതിനാൽ രഞ്ജിത്തിനെതിരെ പരാതിയുണ്ടെങ്കിൽ നിയമപരമായ നടപടികളുണ്ടാകും. മലയാള സിനിമാ മേഖലയിൽ സ്ത്രീകളാണ് കൂടുതലുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട് എന്നും ഇന്ദ്രൻസ് പറഞ്ഞു.
'Truthfully I have not knocked...' - Indrans.